ലോകാവസാനത്തിന്റെ തുടക്കംഗാസയില് നിന്നോ..?
എങ്ങും ചുടു മനുഷ്യ രക്തത്തിന്റെ ഗന്ധo,കാണുന്ന കണ്ണുകളിലൊക്കെയും
മരണ ഭയം,അസ്തമിക്കനൊരുങ്ങുന്ന സൂര്യനു പോലും ചുടു ചോരയുടെ
നിറം..എരിഞ്ഞടങ്ങാത്ത പകയും മനസിലേന്തി യമരാജന്റെ കയ്യാളുകള്‍
ഗാസയിലെ തെരുവുകളില്‍ താണ്ഡവമാടുകയാണ്.അവകാശങ്ങള്‍
നേടിയെടുക്കാനുള്ള പരക്കം പാച്ചിലില്‍ കാല കിങ്കരന്മാര് കൊന്നുടുക്കുന്നത്
നിരപരാതികളായ കുറെ മനുശ്യായുസ്സുകളെ .... ലോകത്ത് പലയിടങ്ങളിലും
ലോകാവസാന ഭീതി മനസ്സില്‍ കൊണ്ട് നടക്കുമ്പോള്‍
ഇവിടെ ഈ നിരാലംബര്‍ അത് അനുഭവവിച്ചറിയുകായാണ്..
അവരുടെ ലോകം അവസാനിച്ചു കൊണ്ടിരിക്കുകയാണോ ?
ഇവർ ചെയ്ത തെറ്റെന്ത് ഭൂമിയിൽ പിറന്നു വീണതോ ?
തീർക്കേണ്ട കുരുന്നുകളെയാണ് നിങ്ങളുടെ മുന്നിലിന്നു കുഴി
കുത്തി മൂടി കൊണ്ടിരികുന്നത് ..ഇനിയും എത്ര ജീവനുകള്‍?
ആരുടെയൊക്കെ ചോര കുടിച്ചാല്‍ അടങ്ങും നിങ്ങളുടെ ദാഹം
എത്ര ജീവനുകള്‍ നല്കിയാല് നേടിയെടുക്കാനാകും നിങ്ങളുടെ
അവകാശങ്ങള്‍ വരൂ ഞങ്ങളുടെ അടുത്തേക്ക് നൽകാം ഒരായിരം
ജീവനുകള്‍ ഒന്നുമറിയാത്ത ഒരു തെറ്റും ചെയ്യാത്ത ഈ കുരുന്നുകളെ വിട്ടേക്കു. ...

കണ്ണിലെ ഭയവും ,നെഞ്ചിലെ ഭീതിയും ,എത്ര നാള് ഇനിയും ....
തുലാസില്‍ തൂങ്ങുന്ന ജീവനുമായി,ഉറക്കമില്ലാത്ത രാത്രികളുമായി എത്ര നാൾ
അവകാശമല്ല സമാധാനമാണ് ഇവരുടെ ആവിശ്യം നിസ്സഹായരാണ്
ഇവർ സഹജീവിയോടു കരുണ കാണിക്കു പിറന്ന മണ്ണില്‍ ജീവിക്കാന്‍
അനുവധിക്കൂ ..
പിറന്ന മണ്ണ ല്ലാതെ പോകാന്‍ വേറൊരിടം ഞങ്ങള്‍ക്കില്ല


ജീവനും ജീവിതവും ഇവരുടെയും അവകാശമാണ് പക്ഷെ അവകാശം
ചോദിച്ചു വാങ്ങാന്‍ നിങ്ങളെപ്പോലെ ഇവർക്കാകില്ല അപേക്ഷയും കണ്ണീരും
മാത്രമാണ് ഈ നിസ്സഹായരുടെ ആയുധം ...

12/12/2012 ലും 22/12/2012 ലും ലോകം അവസാനിച്ചില്ല..പക്ഷെ തുടക്കമായി
കഴിഞ്ഞു..ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിക്കുന്നതാകണമെന്നില്ല
ലോകാവസാനം ..മരവിച്ച മനുഷ്യ മനസുകളുടെ ക്രൂര കൃത്യങ്ങളുടെ
ഞെട്ടിക്കുന്ന വിവരങ്ങള്‍ ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നും നമ്മുടെ
കാതുകളിലെക്കും കണ്ണുകളിലേക്കും എത്തി കൊണ്ടിരിക്കുകയാണ് .
പണമെന്ന പേപ്പര്‍ തുണ്ടിനു വേണ്ടി ..അധികാരത്തിനു വേണ്ടി ..എന്തിനു
അല്‍പ്പ സുഖത്തിനു വേണ്ടി പോലും എന്തും ചെയ്യാന്‍ മടിക്കാത്ത മനുഷ്യര്‍
നമ്മുടെ കണ്മുന്നില് സുലഭമാണ് .അമ്മയെ കൊല്ലുന്ന മക്കള്‍ ,മക്കളെ
വില്‍ക്കുന്ന അമ്മ ,കാമമെന്ന അല്‍പ്പ സുഖത്തിനു വേണ്ടി
അമ്മ പെങ്ങന്മാരെ പിച്ചി ചീന്തുന്ന ചെറുപ്പക്കാര്‍ ,
അധികാരം ദുര് വിനിയോഗം മാത്രം ചെയ്യുന്ന ഭരണാതികാരികള്‍
എന്തിനൊക്കെയോ വേണ്ടി ജീവന് ബലി കൊടുക്കുന്നവര്‍ ലോകാവസാനം
നമ്മുടെ കണ്മുന്നില് തന്നെയുണ്ട് കര്‍മ്മം ചെയ്യുന്നവന് പ്രതിഭലം അത്
ഉറപ്പാണ് അവസാനിക്കാതെ അവസാനിച്ചു കൊണ്ടിരിക്കുന്ന
ഈ ലോകത്തില്‍ നമുക്കും ജീവിക്കാം നമ്മുടെ
കര്‍മ്മ ഫലം കയ്പ്പറ്റുവാനായി...
കരുണാമയനെ എല്ലാം നഷ്ട്ടപ്പെട്ട ഇവർക്ക് എന്നും നീ മാത്രമാണ്







